പൂജാ മധുവിനു (സൗന്ദര്യം )
This page was generated on May 16, 2024, 4:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍സെല്‍മ ജോര്‍ജ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:37.

പൂജാമധുവിനു ശലഭം വന്നു
പൂവേ ഇളം പൂവേ
പൊന്നിളം പൂവിന് പൂത്താലി കൊടുത്തു
പുലരി പൊന്‍‌പുലരി

കാത്തിരുന്നു കാത്തിരുന്നു കല്യാണം വന്നപ്പോള്‍
കണ്ടാലാരുമറിയാത്ത ഭാവം
കൊള്ളിവാക്കു പറയുന്ന കള്ളിനിന്നെ കാണുമ്പോള്‍
ഉള്ളിലെന്തോ വല്ലാത്ത നാണം -കുയിലെ
ഉള്ളിലെന്തോ വല്ലാത്ത നാണം

നെറ്റിയിലെ സിന്ദൂരം നിറുകയിലും ചൂടുമല്ലോ
മംഗല്യത്തിരുനാളും വന്നേ സന്ധ്യയ്ക്കു
മംഗല്യത്തിരുനാളും വന്നേ
കല്യാണപ്പന്തലിലെന്‍ കാമദേവനണയുമ്പോള്‍
കുരവയിടാന്‍ നീകൂടെ വേണം -കിളിയെ
കുരവയിടാന്‍ നീകൂടെ വേണം




പൂജാമധുവിനു ശലഭം വന്നു
പൂവേ ഇളം പൂവേ
പൊന്നിളം പൂവിന് പൂത്താലി കൊടുത്തു
പുലരി പൊന്‍‌പുലരി

കാത്തിരുന്നു കാത്തിരുന്നു കല്യാണം വന്നപ്പോള്‍
കണ്ടാലാരുമറിയാത്ത ഭാവം
കൊള്ളിവാക്കു പറയുന്ന കള്ളിനിന്നെ കാണുമ്പോള്‍
ഉള്ളിലെന്തോ വല്ലാത്ത നാണം -കുയിലെ
ഉള്ളിലെന്തോ വല്ലാത്ത നാണം

നെറ്റിയിലെ സിന്ദൂരം നിറുകയിലും ചൂടുമല്ലോ
മംഗല്യത്തിരുനാളും വന്നേ സന്ധ്യയ്ക്കു
മംഗല്യത്തിരുനാളും വന്നേ
കല്യാണപ്പന്തലിലെന്‍ കാമദേവനണയുമ്പോള്‍
കുരവയിടാന്‍ നീകൂടെ വേണം -കിളിയെ
കുരവയിടാന്‍ നീകൂടെ വേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts