കായാമ്പൂ കണ്ണില്‍ വിടരും (നദി )
This page was generated on May 8, 2024, 9:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍പ്രേം നസീര്‍ ,ശാരദ ,സുമതി (ബേബി സുമതി) ,അംബിക സുകുമാരൻ ,തിക്കുറിശ്ശി സുകുമാരൻ നായർ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:00.
കായാമ്പൂ കണ്ണിൽ വിടരും
കമലദളം കവിളിൽ വിടരും
അനുരാഗവതീ നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും
(കായാമ്പൂ..)

പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
പുഴയുടെ ഏകാന്ത പുളിനത്തിൽ
നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
സഖീ ഞാനിറങ്ങീ
(കായാമ്പൂ..)

നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടു
സഖീ കെട്ടിയിട്ടു
(കായാമ്പൂ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts