വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | അമ്പാടി കൃഷ്ണ പിള്ള |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ചഞ്ചൽ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:32.
നി രി സാ..രീ സാ..നി രി സാ .രീ സാ.. രിമപസനീ രീസാ,സനിരിസനീ രീ സാ. ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ സുന്ദരം വ്രജഭൂമി കണ്ണനു ജന്മഗേഹമൊരുക്കവേ പൂര്‍ണ്ണനാം ഗുരുവായി ഞങ്ങള്‍ വരിച്ചു കണ്ണനെയാദ്യമേ(പൂര്‍ണ്ണനാം) (ചന്ദ്രികാഞ്ചിത) തരളയൗവനമെങ്ങളെ മദലോലരാക്കീലാ സരളനര്ത്തനമെങ്ങളെ ചപലരാക്കീലാ(തരള) സഫലജന്മമിതെന്നു മോദമിയന്നു വാഴുമ്പോള്‍ സകലനാഥനെ ലോകമേതും അറിഞ്ഞതില്ലല്ലോ (ചന്ദ്രികാഞ്ചിത) ആ...ആ.. കവികള്‍ കാമുകനെന്നുചൊല്ലി കവിത പാടുമ്പോള്‍ കരയുമാത്മവിഷാദമാരും അറിഞ്ഞതില്ലല്ലോ(കവികള്‍) സമയമേറി മറിഞ്ഞവന് തിരമാലകള്‍ക്കുള്ളില്‍ മഹിതവേണു നിനാദമാധുരി ആരു കേട്ടീടാന്‍ (ചന്ദ്രികാഞ്ചിത) |