വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി മാധുരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സത്യന് ,അടൂര്‍ ഭവാനി ,ജയഭാരതി ,പ്രേം നസീര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 09 2014 14:44:25.
കസ്തൂരിത്തൈലമിട്ടു മുടിമിനുക്കീ മുത്തോടുമുത്തുവെച്ച വളകിലുക്കീ കയ്യില്‍ മുത്തോടുമുത്തുവെച്ച വളകിലുക്കീ മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് മാറില്‍ മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ് (കസ്തൂരി...) എന്നും പതിനാറുവയസ്സാണ് ഖല്‍ബില്‍ ഏഴു നേരവും കനവാണ് ഉള്ളില്‍ ഏഴു നേരവും കനവാണ് പടിഞ്ഞാറന്‍ കടല്‍ക്കരെ പകലന്തിമയങ്ങുമ്പോള്‍ ഉറുമാലും തുന്നിക്കൊണ്ടിരിപ്പാണ് പുതുമുത്തമണിയിച്ചു പുളകങ്ങള്‍ പുതപ്പിച്ചു പൂണാരം തരുമൊരു പുതുമാരന്‍ (പുതുമുത്തം...) (കസ്തൂരി...) എന്നും കിളിവാതില്‍ തുറക്കുമ്പോള്‍ അവന്‍ നിന്നെ മുട്ടിവിളിയ്ക്കുമ്പോള്‍ നിങ്ങള്‍ നെഞ്ചുരുമ്മിയുറങ്ങുമ്പോള്‍ പതിനാലാം ബഹറിലെ പവിഴക്കല്‍പ്പടവിലെ പനിനീര്‍പൂവിറുത്തു നീ നല്‍കേണം തളിര്‍വെറ്റ തെറുക്കണം തളികയില്‍ കൊടുക്കണം താമരവിശറികള്‍ വീശേണം (തളിര്‍വെറ്റ...) (കസ്തൂരി...) |