ഗൂഡ് മോണിംഗ് (കഥാനായകന്‍)
This page was generated on May 15, 2024, 3:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംമോഹന്‍ സിതാര
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കലാഭവൻ മണി ,ജയറാം ,ജനാർദ്ദനൻ ,ഇന്ദ്രൻസ് ,കെ പി എ സി ലളിത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,കലാഭവൻ മണി ,ഇന്ദ്രൻസ് ,കലാമണ്ഡലം കേശവൻ
ഗാനത്തിന്റെ വരികള്‍
Last Modified: September 23 2017 14:49:20.
 ഗുഡ് മോണിംഗ്, ഗുഡ് മോണിംഗ്, എല്ലാവര്‍ക്കും ഗുഡ് മോണിംഗ്
ഞാനാണിവിടെ അധികാരി, എല്ലാര്‍ക്കും മേലാവി (2)
ശരിയും തെറ്റും കണ്ടറിയും, ശരിയല്ലെങ്കില്‍ കൊണ്ടറിയും (2)

അയ്യയ്യോ കളി കണ്ടില്ലേ, ആളും തരവും നോക്കണ്ടേ?
സണ്‍ ഇന്‍ ലോസിന് വിലയില്ലേ, ആപ്പീസര്‍ക്കും സീറ്റില്ലേ?
സണ്‍ ഇന്‍ ലോസിന് വിലയില്ലേ, ഈ ആപ്പീസര്‍ക്കും സീറ്റില്ലേ?

സണ്‍ ഇന്‍ ലോയ്ക്കെന്തുവില, സണ്ണിനല്ലേ പൊന്നുവില (2)
ഭരണം പാടേ മാറീല്ലേ, അധികാരം ഞാന്‍ നേടീല്ലേ (2)
ആക്ഷനെടുത്തത് ശരിയല്ലേ അച്ഛാ!
ബഹുത്തച്ഛാ, ബഹുത്തച്ഛാ

വീടായാലൊരു കാവല്‍ വേണം, കാവല്‍ നില്‍ക്കാനെക്സും വേണം
എക്സായാല്‍ യൂണിഫോറംവേണം, വേഷംകെട്ടാന്‍ വായോ വായോ
ഈ വേഷം കെട്ടാന്‍ വായോ വായോ

സീറോ ഡിഗ്രിയിലിരുപതുകൊല്ലം തോക്കുംതോട്ടയുമേന്തിയതിര്‍ത്തിയില്‍
നോക്കിയിരുന്നത് ലാക്കുപിടിച്ചത് കൊക്കിനെ വെടിവെയ്ക്കാനല്ല
പലപലവര്‍ഷം ധമ്മുപിടിച്ചത് റമ്മുകുടിച്ചത് തിന്നുമുടിച്ചത് നാടിനുനന്മയ്ക്ക്
ഈ കാവലിനിവിടൊരു നായില്ലേ,
മീനാക്ഷീ, നിന്നുടെ നായര്‍ക്കീഗതിവന്നല്ലോ, മതി സംബന്ധം!

സംബന്ധത്തിനുബോണസ്സായ് ചമ്മന്തിച്ചോറുണ്ണണ്ട (2)
കൂര്‍ക്കംവലിയുടെയാശാനേ, ഗൂര്‍ഖപ്പണിയിതുചെയ്താട്ടേ (2)
പണിയില്ലാത്തോര്‍ക്കിങ്ങനെയൊരുപണി പണിയണ്ടേ അച്ഛാ!
ബഹുത്തച്ഛാ, ബഹുത്തച്ഛാ

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ

കുലമിതുമുടിയാനൊരുവന്‍, കുടിലതയാര്‍ന്നോരസുരന്‍
ക്രൂരതപലതും ചെയ്‌താല്‍, പോരിനുവന്നുവിളിച്ചാല്‍
അബലകള്‍ ഞങ്ങള്‍ക്കാമോ, അവനുടെ മാറുപിളര്‍ക്കാന്‍?
അരുതേ മൗനം കൃഷ്ണാ, അഭയം ശ്രീപദ്മനാഭാ (2)

കുമ്പിടുകള്ളികളോരോന്നായ്‌ മുന്‍പിലണഞ്ഞുകിണുങ്ങുമ്പോള്‍
ഈ കുമ്പിടുകള്ളികളോരോന്നായ്‌ മുന്‍പിലണഞ്ഞുകിണുങ്ങുമ്പോള്‍
പൂതനമാരെന്നറിയേണം, ജീവനിലും കൊതിതോന്നേണം (2)
ഈ വാക്കും നോക്കും നമ്പരുതേ അച്ഛാ!
ബഹുത്തച്ഛാ, ബഹുത്തച്ഛാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts