കരുണ ചെയ്വാൻ (ആനന്ദ ഭൈരവി )
This page was generated on May 22, 2024, 3:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംപരമ്പരാഗതം (ഇരയിമ്മന്‍ തമ്പി)
ഗാനരചനപരമ്പരാഗതം (ഇരയിമ്മന്‍ തമ്പി)
ഗായകര്‍അർജ്ജുൻ കൃഷ്ണ
രാഗംശ്രീരാഗം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:54.

കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍...(കരുണ)

ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
ഗുരുവായൂര്‍പുരം തന്നില്‍ മരുവുമഖില ദുരിതഹരണ ഭഗവന്‍ (കരുണ)

ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും
തിരതന്നില്‍ മരുവുന്ന നരതതിക്കവലംബം
മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നും തവ
ചരിതവര്‍ണ്ണനങ്ങളില്‍
സകലമുനികള്‍ പറവതറിവനധുനാ (കരുണ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts