വേളിക്കു വെളുപ്പാൻ കാലം (കളിയാട്ടം )
This page was generated on April 27, 2024, 1:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍സുരേഷ് ഗോപി ,മഞ്ജു വാര്യർ ,ഇ‌ എ രാജേന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 02:06:03.

വേളിക്കു വെളുപ്പാന്‍കാലം താലിക്കു കുരുത്തോല
കോടിക്കു കന്നിനിലാവു് സിന്ദൂരത്തിനു് മൂവന്തി
കോലോത്തെ തമ്പ്രാട്ടിക്കു് മനംപോലെ മംഗല്യം
മനംപോലെ മംഗല്യം
......വേളിക്കു

നൂറുവെറ്റില നൂറുതേച്ചോ വായാടി തത്തമ്മേ
പഴുക്കടയ്ക്ക തൂണുമെനഞ്ഞോ മലയണ്ണാര്‍ക്കണ്ണാ
......നൂറുവെറ്റില
ഓലക്കുടകയ്യിലെടുത്തോ വെളുത്ത വാവേ ഓ ....
ഓലക്കുടകയ്യിലെടുത്തോ വെളുത്ത വാവേ
ഏഴിമലയുടെ നാലുകെട്ടില്‍ കുടിവെപ്പിനുവായോ
കല്യാണത്തുമ്പീ കാക്കാലത്തുമ്പീ
......വേളിക്കു

ആലവട്ടം വീശിയില്ലേ പനയോല കരുമാടീ
കുത്തുവിളക്കില്‍ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ
......ആലവട്ടം
പാണപ്പുഴ പനിനീര്‍തൂകിയ കിഴക്കിനിപ്പടവില്‍ ഓ ...
പാണപ്പുഴ പനിനീര്‍തൂകിയ കിഴക്കിനിപ്പടവില്‍
വലത്തുകാല്‍വെച്ചകത്തുവായോ വീരാളിക്കാറ്റേ
നന്നാറിപ്പൂവേ നാത്തൂനാരേ
......വേളിക്കു



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts