വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | യമുനാ കല്യാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:34.
ദേവഭാവന മണ്ണിലെഴുതിയ ഭാവകാവ്യം നീ സുന്ദര ഭാവകാവ്യം നീ... നീലമിഴിയില് വാനമൊതുക്കിയ നിഷ്കളങ്കത നീ ഓമലാളേ നെഞ്ചില്‍ നിനക്കൊരു കൂടൊരുക്കീ ഞാന്‍ (ദേവഭാവന) പൂവുതോറും പുഞ്ചിരിക്കും പുണ്യമാധവമാസമേ എന്റെ വീടിനു ദീപമായി നിന്റെ സാന്ത്വനശോഭകള് ഇത്ര നാളും ലോലതന്ത്രിയില്‍ വീണുറങ്ങിയ മൗനമേ ഓമലാളിന് വിരലുണര്ത്തി നോവുറങ്ങും ചിന്തുകള്‍ (ദേവഭാവന) കാവുതോറും നടനമാടും കാറ്റിലുണരും രാഗമേ എന്റെ ഹൃദയം തരളമാക്കി നിന്റെ ശ്രുതിലയവീചികള് എന്റെ മാനസ മരുവിലിന്നൊരു വേനല്‍മഴയായ് വന്നു നീ മോഹവല്ലിയില്‍ മലരുണര്ത്തി സ്നേഹധാര ചൊരിഞ്ഞു നീ (ദേവഭാവന) |