വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ബിജു നാരായണൻ |
രാഗം | മദ്ധ്യമാവതി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:24.
കല്യാണസൗഗന്ധികം മുടിയില്‍ അണിയുന്ന തിരുവാതിരേ സഖിമാര്‍ കളിപറഞ്ഞോ മിഴികളില്‍ നാണമെന്തേ.. പുലരിയുടെ (കല്യാണസൗഗന്ധികം) ഏതിന്ത്രജാലങ്ങളാല്‍ നീയെന്‍ വസന്തം തലോടി ശിലകളലിയും ഏതിന്ത്രജാലങ്ങളാല്‍ നീയെന്‍റെ രതിലോലതന്ത്രി മീട്ടി സ്വരമായി..... ലയമായി..... വനമുരളി പാടുന്നു മണ്‍വീണ ഉണരുന്നു അനുപമകല വിടരും ഇവിടമിനി രാജാങ്കണം (കല്യാണസൗഗന്ധികം) അനുരാഗ ഹരിചന്ദനം ഇന്നെന്‍റെ പൂമേനി തഴുകി മദനനണിയും അനുരാഗ ഹരിചന്ദനം ഇന്നെന്‍റെ കനവില്‍ സുഗന്ധമേകി ഉണരൂ...... തോഴി..... സമയമിനി വൈകാതെ മൃദുലഹരി മായാതേ അണിയുക പദതളിരില്‍ ഇളകുമൊരു മണിനൂപുരം (കല്യാണസൗഗന്ധികം) |