ഗോപാലഹൃദയം (കല്യാണ സൗഗന്ധികം )
This page was generated on May 10, 2024, 3:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
അഭിനേതാക്കള്‍ദിലീപ് ,ജഗതി ശ്രീകുമാര്‍ ,ജഗദീഷ് ,ദിവ്യഉണ്ണി ,ക്യാപ്റ്റന്‍ രാജു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:24.

ഗോപാലഹൃദയം പാടുന്ന നേരം
കാളിന്ദിപോലും ശ്രുതിചേര്‍ന്നുപോയ്
കാണ്മതെല്ലാം മായാപ്രകൃതീഭാവം
പ്രണയതരളം...

(ഗോപാല)

പരിഭവമോ പറയൂ രാധേ
കടമിഴിയില്‍ ലീലാമാധവമോ
നിന്റെ മനോഹര സോമലതാഗൃഹം
തുറന്നുതരൂ വീണ്ടും...
നീയെന്‍ രാഗോന്മാദം...

(ഗോപാല)

കവിളിണയില്‍ പുളകം ചൂടി
പ്രിയസഖി നീയെന്നില്‍ ചേര്‍ന്നുണരൂ
നീയില്ലയെങ്കിലീ ഗോപകുമാരന്റെ
അനുരാഗം വെറുതെ...
പാടൂ നീയെന്‍ ഗോപികേ..

(ഗോപാല)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts