വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | മദ്ധ്യമാവതി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 06 2012 02:28:48.
കല്യാണസൌഗന്ധികം മുടിയിലണിയുന്ന തിരുവാതിരേ സഖിമാര്‍ കളിപറഞ്ഞോ മിഴികളില്‍ നാണമെന്തേ പുലരിയുടെ..... കല്യാണസൌഗന്ധികം മുടിയിലണിയുന്ന തിരുവാതിരേ ഏതിന്ദ്രജാലങ്ങളായ്.. നീയെന്‍ വസന്തം തലോടീ ശിലകളലിയുമേതിന്ദ്രജാലങ്ങളായ് നീയെന്റെ രതിലോല തന്ത്രി മീട്ടി? സ്വരമായ്... ലയമായ്... വനമുരളിപാടുന്നു മണ്വീണയുണരുന്നു അനുപമകലവിടരുമിവിടമിനി രാജാങ്കണം.. (കല്യാണസൌഗന്ധികം) അനുരാഗ ഹരിചന്ദനം ഇന്നെന്റെ പൂമേനി തഴുകി മദനനണിയും അനുരാഗഹരിചന്ദനം ഇന്നെന്റെ കനവില്‍ സുഗന്ധമേകി ഉണരൂ... തോഴീ... സമയമിനി വൈകാതെ മൃദുലഹരി മായാതെ അനുപമപദതളിരിലിളകുമൊരു മണിനൂപുരം (കല്യാണസൌഗന്ധികം) |