മാനസ വീണാ മധു ഗീതം (ലേഡി ടീച്ചര്‍ )
This page was generated on May 14, 2024, 3:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംരാജന്‍ നാഗേന്ദ്ര
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:15.

ആ....ആ....ആ....
മാനസവീണ മധുഗീതം
മനസംസ്കാരം സംഗീതം
സാഗരമഥനം അമൃതമധുരം
സംഗമ സരിഗമ സ്വരപാരിജാതം
മാനസവീണ മധുഗീതം
മനസംസ്കാരം സംഗീതം
സംസ്കാരം സംഗീതം

ഈ രാഗമോ നമ്മിൽ മലരിടും ഭാവം
പ്രണയവസന്തത്തിൻ ഹൃദയപരാഗം
ആ...ആ....ആ ആ ആ....ആ.....
ഈ രാഗമോ നമ്മിൽ മലരിടും ഭാവം
പ്രണയവസന്തത്തിൻ ഹൃദയപരാഗം
രസമോ ലയമോ പ്രിയരഞ്ജിനിയായ്
ചേതന പാടും കോകിലഗീതം
നവവസന്താഭ നൽകും ഗന്ധാഭ
സുരപരാശ്ലേഷ രുചിര പീയൂഷ
ഉണരുന്ന ചൈതന്യമേ
വിടരുന്ന അരവിന്ദമേ
ചൊരിയുന്ന മകരന്ദമേ
മാനസവീണ മധുഗീതം
മനസംസ്കാരം സംഗീതം
സംസ്കാരം സംഗീതം

ഈ ദിവ്യബന്ധം സുഷമാ ധന്യം
മലരും മധുവും പോലിതു രമ്യം
ഞാനെന്നെ നൽകാം നീ എന്നിലലിയാൻ
നമ്മുടെ മാനസമോഹത്തിലുണരാൻ
വാനിൻ കടലിലോ ചന്ദ്രിക പൂക്കുന്നു
പൂവിൻ ദളങ്ങളിൽ തേൻകണം തങ്ങുന്നു
ഈ മംഗളവേളയിൽ ഹൃദയാനുലയതം
മനസ്സൊരു മയിലായ് തുടരുന്നു നടനം
ആ...മധസരി ഗമധസ മമഗമാഗരി
രിഗാഗ സരിസഗമാ
രിമധപമരിമരി സരീരീ ധസാസ
പഗാഗാ പധാധ
മാനസവീണ മധുഗീതം
മനസംസ്കാരം സംഗീതം
സംസ്കാരം സംഗീതം

ആ.....ആ....
നിരിഗമധാ മഗരീനീ
ഗരീരീ നിധപാ...ആ...ആ....
നീനീധാസ മാമധാസാ
ഗാഗാ നീരീ രീരീ ഗാഗ മാമാ
ഗാമധാസ നീരീ രീരീഗസാസാ
കുളിരാണാകെ നിറമാണാകെ
തൂവിടും ഈ മഴയിൽ
ആ....സ്വയമീ ഞാനും അറിയാതേതോ
ഭാവവികാരവശ
ആ...ഇരുമെയ്യാകെ മദനൻ ചൊരിയും
കാമരാഗസുധ
ധരിനിസനി നീ നീ നീ
നിരീ നിരീ നി ധരീ ധരീ ധ
മാധസസസാ
മഗധമഗാ മഗമാഗ
ഗാഗമാഗമഗ നീമഗാമഗ
ഗാഗരീഗരിഗ ഗാരിനീരിനിരി
ആ....ആ....ആ....
വാ...രിമഗസമരിമരി ധരിസനി ധരിസഗ
ധസാരി ഗാരീമ പ്രണയഗായികേ
പ്രമദശാരികേ ശ്രുതിയിൽ പാടുക
(മാനസവീണ.....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts