അമ്പിളിച്ചങ്ങാതി (സരോവരം )
This page was generated on April 27, 2024, 6:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംബാഗേശ്രി
അഭിനേതാക്കള്‍മമ്മൂട്ടി ,തിലകൻ ,മാള അരവിന്ദൻ ,ജനാർദ്ധനൻ ,രേഖ (സുമതി ജോസഫൈൻ)
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2012 03:04:35.




അമ്പിളിച്ചങ്ങാതി എന്‍ അമ്പാടിക്കണ്ണനെ നീ
കണ്ണ് വയ്ക്കരുതേ മെല്ലെ ഇക്കിളിയാക്കരുതേ
വെള്ളിമുകില്‍ കൈകളാലെന്‍ അഴകനെ തൊടരുതേ
അമ്പിളിച്ചങ്ങാതി

നിലാതോണിയിലെത്തും കണ്ണാരം കുരുവി
നാളെ പൂരം നാളില്‍ പിറന്നാളല്ലോ
കറുകയും പൂന്തേനും കൊണ്ടാരികെ വരുമോ നീ
പുലരിയില്‍ വാര്‍മുളം കുഴലൂതി വരുമോ നീ
ആരിരോ ആരിരോ
(അമ്പിളിച്ചങ്ങാതി)

നടവരമ്പത്തോടും കുറിഞ്ഞിക്കാറ്റേ
കദളിവാഴക്കയ്യില്‍ പൂഞ്ചോലാടാന്‍ വാ
നാളെയെന്‍ പൊന്നുമോന്റെ കാതുകുത്താണ്
ഇവന് നീ മധുരമൂറുമൊരുറക്കം തായോ
ആരിരോ ആരിരോ
(അമ്പിളിച്ചങ്ങാതി)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts