കുളിരല (പാളയം)
This page was generated on May 22, 2024, 6:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംശ്യാം
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2012 14:11:42.

കുളിരല ഞൊറിയും പനിനീർപ്പുഴയിൽ
ലാ ലലാ ലല ലലാ
ഹിമകണമണിയായ് സ്വയമലിയുമ്പോൾ
ലാ ലലാ ലല ലലാ

പൂമഴ പെയ്തതാര് പുളകം നെയ്തതാര്
മണിമുകിൽ തിരകളിൽ നീരാടും
മഴവിൽക്കിളിയായ് അരികിൽ വാ
അഭിരാമ രാഗപല്ലവിയായ്
നെഞ്ചിലൊരനുപമ മഞ്ജരിയിളകി
ചന്ദന മഴയുടെ നറുമണി ചിതറി
പൂമഴ പെയ്തതാര് പുളകം നെയ്തതാര്

ദൂരെ വസന്തം മൂളും ശ്രുതിലയമെന്ന പോലെ
സ്വരങ്ങളുണരുമൊരെന്നിൽ (2)
നീയെന്റെയുള്ളിൽ തീർക്കും മൗനരാഗം കേൾക്കൂ
ജീവന്റെ പൂ മൂടും സ്വർണ്ണ നാളം കാണ്മൂ
ജന്മം ധന്യമായി ഓഹോ ഒഹോ ഓഹോ ഓഹൊ
സ്വപ്നം പൂർണ്ണമായി ഓഹോ ഓഹൊ ഓഹോ ഓഹൊ
നെഞ്ചിലൊരനുപമ മഞ്ജരിയിളകി
ചന്ദന മഴയുടെ നറുമണി ചിതറി
പൂമഴ പെയ്തതാര് പുളകം നെയ്തതാര്

ഏതോ പതംഗം പാടും പരിഭവഗാനമായെൻ
ഹൃദന്തമുണരുകയല്ലോ (2)
നീയെന്റെ കണ്ണിൽ പൂക്കും രാഗഭാവം തേടി
നീഹാരമായ് പെയ്യും സൗമ്യഭാവം തേടി
മോഹം സാന്ദ്രമായി ഓഹോ ഹൊഹൊ ഓഹോ ഹൊഹൊ
മൗനം ഗാനമായി ഓഹോ ഓഹൊ ഓഹോ ഓഹൊ
നെഞ്ചിലൊരനുപമ മഞ്ജരിയിളകി
ചന്ദന മഴയുടെ നറുമണി ചിതറി
പൂമഴ പെയ്തതാര് പുളകം നെയ്തതാര്
മണിമുകിൽ തിരകളിൽ നീരാടും
മഴവിൽക്കിളിയായ് അരികിൽ വാ
അഭിരാമ രാഗപല്ലവിയായ്
നെഞ്ചിലൊരനുപമ മഞ്ജരിയിളകി
ചന്ദന മഴയുടെ നറുമണി ചിതറി

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts