വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:45.
vidyaarthini njaan! വിദ്യാര്‍ഥിനി ഞാന്‍ ഒരു വിദ്യാര്‍ഥിനി ഞാന്‍ പ്രണയപാഠശാലയില്‍ മധുരയൌവന വേളയില്‍ കാമദേവന് പണിചെയ്ത കലാശാലയില്‍ കണ്മുനയാം തൂലികയാല്‍ കാണാപ്പാഠമെഴുതും എന്മനസ്സിന് താളുകളില്‍ മധുരകാവ്യമെഴുതും കണ്‍കവരും വസന്തത്തിന് വായനമുറിയില്‍ കണ്ടുവരും സ്വപ്നങ്ങളെന്‍ കളിത്തോഴിമാര്‍ (വിദ്യാര്‍ഥിനി ഞാന്‍ ) താരുണ്യം വന്നിദിച്ചാല് ചേരാമാര്ക്കുമിവിടെ താരുകളും തളിരുകളും പാഠപുസ്തകമിവിടെ പന്തലിലെന് കാമുകനെ മാല ചാര്‍ത്തുമ്പോള്‍ അന്ത്യമായി പരീക്ഷയില്‍ വിജയം തന്നെ (വിദ്യാര്‍ഥിനി ഞാന്‍ ) |