അലകടലാഴും (പൊന്നിയിൻ സെൽവൻ (പി എസ് 1))
This page was generated on June 2, 2024, 12:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഎ ആര്‍ റഹ്‌മാന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 04 2022 11:38:59.
ആ...
അലകടലാഴം ഒരുമോ നിലാവേ ഏലോ ഏലേലോ
അകമലർ ദാഹം മിഴിയിൽ തെളിയാമോ ഏലോ ഏലേലോ
മേലേ നീന്തും മേഘം എങ്ങോ അലഞ്ഞീടും ഞാനോ
വാനും നീരും ചേരും എന്നോ ഒരുനാളുണ്ടോ?
ആഴിയിലോ തടശിലയൊന്നില്ല ഏലോ ഏലേലോ
താരകൾ തൻ വാരൊളിയിൽ പോകാം ഏലോ ഏലേലോ
അലകടലാഴം...

ഇമ്പം തുമ്പം രണ്ടും പരസ്‌പരം മാറും ഇരവുകൾ പകലാവും
മുകിൽ മഴയാവും ചിരി മിഴിനീരാവും
വാനാകെ നീങ്ങുന്ന വെൺസൂര്യൻ വരില്ലേ ചായാനായി എൻ ഭൂമിയിൽ
ഞാൻ കരയിതിലാകിലും മറുകര ചേർന്നീടും
പലപല പിറവികളുണ്ടാമോ? ചൊല്ലുമോ?
അലകടലാഴം...

മിണ്ടാത്ത മൊഴികാവ്യം ആവാനോ? ഇല്ലാത്ത ചുവരിന്മേൽ വരയാനോ?
തായ് പെറ്റതല്ലാതെ ഏതുയിരോ? ആരോരുമില്ലാതെ പ്രേമമോ?
കാൽ ഞൊടി നീ, കരം പിടിക്കാമോ? കരയെത്തും വരെയും പരിണയിക്കാമോ?
ഒരു നോട്ടമൊരു വാക്ക് തന്നേ പോ (അലകടലാഴം...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts