വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:58.
ചൊല്ലുസഖീ...ചൊല്ലുസഖീ.... കാരണം ചൊല്ലുസഖീ ചൊല്ലുവാനാവാത്തൊരുല്ലാസമാര്ന്നുള്ളം തുള്ളിക്കളിക്കുന്നതെന്തെ? ചൊല്ലു സഖി..... സൂര്യനുദിക്കുമ്പോള്‍ താമരപ്പൂവുപോല്‍ ചാരുമുകില്കണ്ട മാമയില് പോല്‍ ചിത്തം വിടരുന്നു നൃത്തം തുടരുന്നു ചിന്ത തുടിയ്ക്കുന്നതെന്തേ? ചൊല്ലു സഖീ..... കണ്ടേന് കണ്ടേന് കൈവല്യരൂപനെ കണ്ടേന് താരിളം തൂമന്ദഹാസം നീല- ത്താമരപ്പൂവിന് വിലാസം - അതില്‍ ആയിരം സൂര്യപ്രകാശം കനിവേ വടിവായ് കമനീയാംഗനെന് കൈവല്യരൂപനെക്കണ്ടേന് കണ്ടേന് കണ്ടേന് കൈവല്യരൂപനെക്കണ്ടേന് |