മുട്ടിവിളിയ്ക്കുന്നു (മനസ്വിനി )
This page was generated on May 22, 2024, 8:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,ശാരദ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:41.


മുട്ടി വിളിക്കുന്നു വാതിലില്‍ മധുമാസം
ഉദ്യാനപാലകാ ഉണരുണരൂ-ഉണരുണരൂ
പുത്തനാം രഥമേറി വന്നൂ വസന്തറാണി
ഉദ്യാനപാലകാ ഉണരുണരൂ-ഉണരുണരൂ


മരതകക്കാടുകള്‍ ആയിരമായിരം
നവരത്നമണിദീപം കൊളുത്തിവെച്ചൂ
പരിമളതൈലം പൂശി പവിഴമല്ലികള്‍ കൈയ്യില്‍
പനിനീര്‍ വിശറിയേന്തി ഒരുങ്ങിയല്ലോ
(മുട്ടി വിളിക്കുന്നു)

സ്വപ്നവൃന്ദാവനത്തില്‍ പൂവിറുക്കുവാന്‍ വന്ന
അപ്സരരമണിയാണീ വസന്തം
മുഗ്ധമാം പ്രേമത്തിന്റെ മുത്തുക്കുടയുമായി
എത്തുക നീയിവളേ എതിരേല്‍ക്കുവാന്‍
(മുട്ടി വിളിക്കുന്നു)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts