വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | ജോണ്സണ് |
ഗാനരചന | മുല്ലനേഴി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:41.
ആരാരുമറിയാതൊരോമന കൗതുകം പീലി നീർത്തുന്നു മനസ്സിനുള്ളിൽ രാവേ നിലാവേ പകൽക്കിനാവേ അതിൻ പേരെന്ത് പൗർണമി പെൺകിടാവേ... ചന്ദന പാൽകുടം വാനിലുയർന്നു എന്തു കൊണ്ടോ ഞാനുറങ്ങിയില്ല ഏതോ മധുരിത മോഹപ്രവാഹത്തിൽ ഞാൻ ഒഴുകി.. ഞാൻ ഒഴുകി.. ആകാശ തേരിൽ താരകൾ പോലും തോഴികളായ് മാറി രാവേ പൊൻനിലാവേ മായരുതേ നീ.. പൂവുകൾ പുലരികൾ പുഞ്ചിരിക്കുന്നു എന്തു കൊണ്ടോ ഞാൻ അറിഞ്ഞതില്ല ജന്മാന്തരങ്ങൾതൻ സമ്മാനം ഏകാൻ എന്നു വരും.. എന്നു വരും.. വസന്തം വരവായി പൂവുകൾ നിറയും താരങ്ങൾ ഒരുങ്ങുകയായ് പൂവേ സ്വപ്ന പൂവേ മറയരുതേ നീ.... |