അഴകാലില മഞ്ഞച്ചരടിലെ പൂത്താലി (അശ്വാരൂഢൻ )
This page was generated on May 14, 2024, 8:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനഇഞ്ചക്കാട് ബാലചന്ദ്രൻ
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,അഖില ആനന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 11 2022 09:20:41.

അഴകാലില മഞ്ഞചരടില് പൂത്താലി.. പൂത്താലി..
മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി..
കുന്നിമണി കൊലുസ്സണിഞ്ഞ് വയല്ക്കിളി വരവായ്‌..
കുരുന്നില പടരപ്പിനുള്ളില്‍ കുളിര്‍ മൊഴി ഒഴുകി..
എഴഴകായ് പൂങ്കവിളില്‍ ചിന്നി നിന്‍ നാണം...
എന്‍ കരളില്‍ താഴ്വരയില്‍ ചെമ്പക പൂമഴ..
അഴകാലില മഞ്ഞചരടില് പൂത്താലി.. പൂത്താലി..
മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി..

വെണ്‍മേഘച്ചുരുളഴിഞ്ഞു രാമുല്ല ചിരിച്ചുണര്‍ന്നു..
പട്ടുനൂല്‍ കൂടാരത്തില്‍ മുത്തുന്നു നനുനിലാവ്‌..
ഒഴുകാന്‍ നീലകരിമ്പുനീര്‍ നാവില്‍ മധുരമായി സ്വാദ് പകര്‍ന്നിടുമ്പോള്‍..
കുന്നിറങ്ങി വാ തൂമണകാറ്റിന്‍ ചിറകിലേറി..
അലിഞ്ഞു ചേരാം സുഖം നുകരാം വാ.. വാ.. നീ വാ..
കല്‍വിളക്കില്‍ തിരി മയങ്ങി.. ഒരു രാപ്പാടി പാട്ടിന്റെ ഈണം..
ഉള്ളില്‍ കാട്ട്തേന്‍ തുള്ളിയായി വീഴുന്ന ഉന്മാദം..
കുന്നിമണി കൊലുസ്സണിഞ്ഞ് വയല്ക്കിളി വരവായ്‌..
കുരുന്നില പടരപ്പിനുള്ളില്‍ കുളിര്‍ മൊഴി ഒഴുകി..
അഴകാലില മഞ്ഞചരടില് പൂത്താലി.. പൂത്താലി..
മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി..

നീലാമ്പല്‍ മിഴി തുറന്നു പൊന്‍വണ്ട്‌ മുരളി ഊതി..
മരതക പുല്‍മെത്തയില്‍ കസ്തൂരി മണം കവിഞ്ഞു..
വരുമോ മുടിയിഴയിലെ വിരല്‍ കുസൃതിയില്‍ ..
വിരിയും പുളകമായി കുന്നിറങ്ങിവാ ചന്ദന കാറ്റിന്‍ ചിറകിലേറി..
മൊഴിയഴകെ പറന്നുയരാന്‍ വാ ..വാ.. നീ ..വാ..
കണ്ണില്‍ കിനാവില്‍ തിളങ്ങി ...
ഒരു പുല്ലാഞ്ഞി മഞ്ഞളില്‍ കേറാം ..
വെയില്‍ രാതിങ്കള്‍ തൂവലാല്‍ തൊട്ടപ്പോള്‍ രോമാഞ്ചം ..
കുന്നിമണി കൊലുസ്സണിഞ്ഞ് വയല്ക്കിളി വരവായ്‌..
കുരുന്നില പടരപ്പിനുള്ളില്‍ കുളിര്‍ മൊഴി ഒഴുകി..
അഴകാലില മഞ്ഞചരടില് പൂത്താലി.. പൂത്താലി..
മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts