ഹൃദയഗീതമായ്‌ (അമ്മക്കിളികൂട്‌ )
This page was generated on May 21, 2024, 11:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍പി സുശീല
രാഗംരാഗമാലിക
അഭിനേതാക്കള്‍കവിയൂർ പൊന്നമ്മ ,സുകുമാരി ,കെ പി എ സി ലളിത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:24.

ഹൃദയഗീതമായ് കേള്‍പ്പു ഞങ്ങളാ സ്നേഹഗാനധാര
വിശ്വമാകവേ പുല്‍കിനില്‍ക്കുമാ ജീവരാഗധാര
അഴലാഴിപോലെ തൊഴുകൈകളോടെ
ആ പ്രേമമന്ത്രമുരുവിട്ടു ഞങ്ങള്‍ പാടുന്നു
(ഹൃദയഗീതമായ്)

നിന്‍റെ മനോഹര നാമാവലികള്‍
പാടി കടലും കരയും
നിന്നോടലിയാന്‍ ശ്രുതി മീട്ടുന്നു
പാവം മാനവജന്മം
ഒന്നു നീ കൈയ്യേല്‍ക്കുകില്‍
കരള്‍ നിറഞ്ഞൊരമൃതം അമൃതം
(ഹൃദയഗീതമായ്)

ജീവിതവീഥിയില്‍ ഇരുളണയുമ്പോള്‍
സാന്ത്വനനാളം നീയേ
കണ്ണും കരളും കര്‍മ്മകാണ്ഡങ്ങളും
കനിവും പൊരുളും നീയേ
ശ്വാസവും ആശ്വാസവും
തവപദങ്ങള്‍ മാത്രം
(ഹൃദയഗീതമായ്)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts