വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | നെടുമുടി വേണു ,സായികുമാർ ,ശ്രീനിവാസൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:23.
രാവില്‍ മേവല്പ്പക്ഷി പാടുന്നു ചികി ചികി ചാ..... പീലിച്ചില്ലത്തുമ്പിലാടുന്നു ചികി ചികി ചാ...(രാവില്‍...) ശിശിര കാലം....അരിയ മഞ്ഞുകാലം ശലഭഗീതം മൂളിക്കേൾപ്പൂ....ദൂരേ.... (രാവില്‍ ....) കാണാക്കാറ്റിന്‍ കൈയില്‍ ഒരു തൂവലായ് റാകിപ്പാറിപ്പോകാം അലസം മിന്നാമിന്നിപ്പൊന്നായ് തെളിവാനിലെ മിന്നല്‍ മേഘത്തേരിൽ ഉയരാം... പാടാന്‍ വരൂ....പ്രിയസായാഹ്നമേ... വാടാത്തൊരീ ചെറുപൂച്ചെണ്ടുമായ് താരമേ..നേരു നീ...മംഗളം... (രാവില്‍ ....) പമ്മിപ്പമ്മിപ്പായും പരല്‍മീനു പോല്‍ നെഞ്ചിന്നുള്ളില്‍ മോഹം പെരുകും വർണ്ണച്ചായം പെയ്യും മഴനൂലു പോല്‍ കണ്ണില്‍ സ്വപ്നത്താലം നിറയും എല്ലാമെല്ലാമൊരു മായാലയം ഏതോ പാട്ടിന് സ്വരകേളീലയം സൌമ്യമീ രാത്രിയും ധന്യമായ്..... (രാവില്‍ ....) |