പള്ളിമുക്കിലെ (ഇക്കരെയാണെന്റെ മാനസം )
This page was generated on April 27, 2024, 3:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ബിജു നാരായണൻ ,മനോ ,കണ്ണൂര്‍ പ്രശാന്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേംകുമാര്‍ ,ഹരിശ്രീ അശോകൻ ,കലാഭവൻ മണി ,ഇന്ദ്രൻസ് ,മച്ചാൻ‌ വർഗ്ഗീസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:14.

പള്ളിമുക്കിലെ കള്ളുഷാപ്പിലെ ചാരുബഞ്ചിലു ചായുറങ്ങണ
കോരച്ചാരുടെ കോതപ്പെണ്ണിന് സൌഖ്യമോ?
കാലത്തെന്നും കസര്‍ത്തെടുക്കണ പോലീസേമാന്‍ നാറാണപിള്ളേടെ
പൊന്നുമോളു ചിന്നുക്കുട്ടിക്കു സൌഖ്യമോ?
പാലുവില്‍ക്കും പാര്‍വതീം നാട്ടുപൊട്ടന്‍ വാസുവും
പാട്ടുപാടി പ്രേമമായ് കൂട്ടുകൂടി കുഴപ്പമായ്
അമ്പലക്കരപ്പഞ്ചായത്തടക്കി വാഴുമൊരന്നമ്മക്കുട്ടിയെ
വട്ടന്‍ കുട്ടപ്പന്‍ കെട്ടും കട്ടായം
[പള്ളിമുക്കിലെ]

റേഷന്‍ കോണ്ട്രാക്‍ടര്‍ രാഘവന്റെ ഓ രാഘവന്റെ
ഫാഷന്‍ ലേഡി എങ്ങാണ്?
നില്ലളിയാ ഒന്നു ചൊല്ലളിയാ
സിസ്സീ ബസ്സിന്റെ കിളി കൊണ്ടുപോയി
കോണ്‍‌ട്രാക്‍ടര്‍ മയ്യത്തായി
എന്തുകഥ? ഇതെന്തു കഥ?
കഴുകന്‍ കുഞ്ഞാനമ്മയോ? ആര്‍ക്കും വേണ്ടാതായി
[പള്ളിമുക്കിലെ]

വൈദ്യന്‍ മാമച്ചന്‍ കൂട്ടിലിടും ഓ കൂട്ടിലിടും
ശോശാമ്മ നാട്ടിലുണ്ടോടാ?
എന്തു പറ്റി? അവള്‍ക്കെന്തു പറ്റി?
ധ്യാനം കൂടാനായ് പോയ്‌വരുമ്പോള്‍
ഒരു ഡോക്‍ടറുമായ് ലവ്വിലായല്ലോ
ഹാപ്പിയെടാ ഞാന്‍ ഹാപ്പിയെടാ
കടവില്‍ ത്രേസ്യാമ്മയോ? കുടിലു കൊട്ടാരമാക്കി ഹോയ് ഹോയ്
[പള്ളിമുക്കിലെ]




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts