ചന്ദനം പെയ്തു (ചെപ്പു കിലുക്കണ ചങ്ങാതി )
This page was generated on May 11, 2024, 9:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംജോണ്‍സണ്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍ബാലഗോപാലന്‍ തമ്പി ,രാധിക തിലക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,ശരണ്യ പൊൻവണ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:55.


ചന്ദനം പെയ്തുപിന്നെയും മനസ്സും മനസ്സും
സുന്ദരം സംഗമം സുഖം
അല്ലിമലര്‍ക്കാവിലെഴും പൈങ്കിളികള്‍ തേനൊലിതന്‍
പൊന്നുരുക്കുമീ സമാഗമം മായാമധുരം

താമരയില്‍ വീണുടഞ്ഞതേ മന്ദം
താരിളം മിഴിയില്‍ താവളം തേടുമ്പോഴും
പൂത്തിരുവാതിരയും കാര്‍ത്തികരാവുകളും
കാത്തൊരു കാതരയും കടവില്‍ വരവായുണരൂ
ഓലക്കിളിക്കൂടണഞ്ഞ തേന്‍ ചുണ്ടില്‍
ഈണവും താളവും ഇടപഴകി
ജലനീലലോചനം കനവിന്‍ തിരയായ്
അവിടെയൊഴുകിയലസമണയും രാജഹംസമേ
ഏതോ കഥയുടെ നിലാവില്‍
മയക്കുന്ന മന്ത്രമുള്ള ദൂതുമായി വാ
നീയീവഴിയേ...........


ആറ്റുവഞ്ഞിപൂത്തുവീണ കൈത്തോടും
പാതിരാ മേടും മോതിരം മാറും നേരം
പണ്ടൊരു മുത്തശ്ശന്‍ പാടിയ രാക്കഥയില്‍
കണ്ടൊരു മോഹിനിപോല്‍ അഴകേ അണയൂ അരികില്‍
ആലിമാലിത്തെന്നലിന്റെ കൈത്താളം
പായലില്‍ ചായലില്‍ അലയിളക്കി
അണിമാറിലൂര്‍ന്നു പോയ് അളകം പുളകം
മുടിയിലൊളിയും പഴയചരിതമീറനാകുവാന്‍
മോഹം നുരയിടുമാവേശം
പലനിലപ്പന്തലുള്ള മണ്ഡപം മനം
വാ വാ ഇതിലേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts