വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷീല ,കെ പി ഉമ്മർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:26.
പാടുന്നൂ - പുഴ പാടുന്നൂ പാരാവാരം തേടുന്നൂ എന്നാത്മസംഗീതനാദമേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ നിറകതിര്‍ പുഞ്ചിരിപ്പൂവുമായി നിത്യാനുരാഗത്തിന്‍ പാട്ടുമായി (നിറകതിര്‍) എന്‍ ജീവസാരമേ നീ വരില്ലേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ കുളിരാര്‍ന്നു ചില്ലകള്‍ തളിരണിഞ്ഞു കുരുക്കുത്തിമുല്ലകള്‍ ചിലമ്പണിഞ്ഞു (കുളിരാര്‍ന്നു) ഈറന്‍ ശരത്കാല മേള കാണാന്‍ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ ഈ ശരത്കാലം കഴിഞ്ഞു പോകും ഈ സ്വപ്നലോകം മറഞ്ഞുപോകും (ഈ ശരത്കാലം) എങ്കിലുമെങ്കിലും എന്‍ കിനാവേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ (പാടുന്നൂ) |