കണ്ണന്റെ ചുണ്ടില്‍ (പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ )
This page was generated on May 13, 2024, 7:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലക്ഷ്മി ഗോപാലസ്വാമി ,സുരേഷ് ഗോപി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:01.

കണ്ണന്‍റെ ചുണ്ടില്‍ തേന്മാരി പെയ്യും
പുല്ലാങ്കുഴലെന്നപോലെ...
നിന്നുടെ നെഞ്ചില്‍ വീണുമയങ്ങും
കേദാരരാഗമരന്ദം ഞാന്‍
ദിവ്യാനുരാഗസുഗന്ധം ഞാന്‍
(കണ്ണന്‍റെ)

നീ വന്നു തേന്‍ തന്നു
ശൃംഗാരസ്വപ്നത്തില്‍ നീരാടി
പുളകങ്ങള്‍‌തന്‍ പൂമ്പൊയ്കയില്‍
കല്ലോലമായ് നമ്മളാലോലം
മയിലായ് മാനസം ചാഞ്ചാടി
(കണ്ണന്‍റെ)

വിണ്ണോരം സിന്ദൂരം
പൂശുവാനെത്തും ത്രിസന്ധ്യേ
അറിയാതെ നീ തിരിനീട്ടിയോ
ഒരു സ്നേഹനാളമാം നിന്‍ ജന്മം
ഒരു സൂര്യനാളമാം നിന്‍ ജന്മം
(കണ്ണന്‍റെ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts