പടകാളി (യോദ്ധ)
This page was generated on May 20, 2024, 3:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎ ആര്‍ റഹ്‌മാന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 22 2021 05:31:12.



പടകാളി ചണ്ടിച്ചങ്കരി പോർക്കലി മാർഗ്ഗിനി ഭഗവതിയടിയനിൽ
അലിവോടിന്നിത്തിരി കണിയണമേ
പറമേളം ചെണ്ട ചേങ്കില തൃത്തുടി മദ്ദളം അരമണി കിണികിണി
പലതാളം തക്കിടകിടതക താ
ചുവടുകളിനി ഒരു ഞൊടിയിട പിഴയരുതേ ഹൊയ് അമ്മ ഹൊയ് ഹൊയ്
അടവുകളുടെ ചുടു പകിടകളുരുളണം ഒരുവരമിനിയതിനരുളണമേ
ഒതുങ്ങി പതുങ്ങി ചൊതുങ്ങി ചുളുങ്ങി ഛെ... ഛെ
വണങ്ങി കുണുങ്ങി മണുങ്ങൻ...
തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി ഹയ്യേ...
ഈ മരമടയനു ഞാനെതിരല്ലട പോ...
കുന്നുമേലഞ്ചാറെട്ടില്ലത്തെലിപുലി കടലുകളുഴുതു
കുന്നിത്തൈ വച്ചാരെടോ - ആ
കുന്നിത്തൈമേലെ അനന്തിയ്ക്കിടയിലടയ്ക്കകൾ കായ്ച്ചു
ചെന്നപ്പം മാങ്ങാപ്പഴം
തൊലിയൊരുതൊലി തൊലിയടിയിലൊരിടികുഴവി വി അമ്മ ഹൊയ് ഹൊയ്
കുഴവിയിലെഴുപതു കിഴവികളഴകൊടു ചറപറചറപറ ഇടിയിടിയോ
ഇടിച്ചും പിടിച്ചും വലിച്ചും തൊഴിച്ചും വഹ്... വഹ്
കറിയ്ക്കു നുറുക്കും ചെറുക്കാ...
മെതിച്ചും ചതച്ചതും ഉരിച്ചും തൊലിച്ചും വഹ്... വഹ്
കുരുമുളകരിപൊടി ഒരുപിടി വിതറിവിടും...

അടിതെറ്റി പൊപ്പത്തോ വീഴല്ലേ കുയ്യാനേ
നിന്നിഷ്ടം തന്നിഷ്ടം തകതിന്താരോ
പിട കാണേ പിടയ്ക്കും പൂഞ്ചാവൽ കോഴിത്താൻ
പിന്നാലെ കുറുക്കൻ തെയ്യന്താരോ
ആനത്തടിയനും ആനയ്ക്കൊടയനും ആനത്തൊടിയില് നെലയില്ലാ
അമ്പാടിച്ചെറുതവളകുഞ്ഞിനതരയറ്റം വരെ അയ്യയാ
തലയിവിടിരിക്കുമ്പം വാലിരുന്നനങ്ങല്ലെടാ ഡേയ്‌ ...
വടി കൊടുത്തടികിട്ടാനൊരുമ്പെട്ടു നടക്കല്ലെടാ ടെഡേയ്...
ഒരുകൈ പൊരുതാം കരവീരറിയാം
ചുണയോടിതിലെ എതിരെയിടയാം
തടിയാ മടയാ വാടാ കുഴിമടിയാ
ഹഹഹ ഹഹഹഹഹ ഹൊഹൊഹൊഹൊഹൊ

ഭൂമിതൊരന്ന് നീ അപ്പുറം പോയീടിൽ
വൈഡൂര്യക്കൊട്ടാരം കപ്പം കെട്ടാം
വൈഡൂര്യക്കൊട്ടാരം സ്വപ്നത്തിൽ കെട്ടാനും
വഴിയില്ലാത്തോനെന്തും വീമ്പിളക്കാം
കാണാൻ പോകണ പൂരം ചൊല്ലണത്താരാണമ്പട കുഞ്ചാളീ
നീയോ നിന്റെ പകർപ്പവകാശക്കാരോ ചൊല്ലെട കൂത്താടീ
ചൊട്ടച്ചാണിൻ ദൂരം ചാടും കൊക്കോ
കോഴിച്ചാത്തനു മാനം മുട്ടാൻ മോഹം
കണസാ ഗുണസാ പറയാതടിവെയ് കൂവേ...
കണിശം കെണിയും തകിടം മറിയും പൂഹേ...
മൊറ പറയാൻ സൊറ പറയാൻ തടിയനുമുണ്ടേ പൊങ്ങച്ചം
അടിപറയാൻ അവതയിടാൻ മടയനു ചെറ്റത്തരമൊരു ജഗപൊഗ
മനസ്സിലു വെയ് മടിയിലു വെയ് യമതടിയാ മലമടിയാ
തടിയാ മടയാ ഇടിയാ പൊടിയാ
മറുതേ ചെറുതേ വാടാ പോടാ
പോയിച്ചെലവിനു ചില്ലറ വരവിനു
ചെറുചെറു വേലകളിരവിൽ തെരയെടാ
പതിനെട്ടടവും പിഴയും നേരം
ഉടുമുണ്ടുരിയും തലയിൽ കെട്ടുമെടാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts