കാതോരമാരോ (അര്‍ത്ഥന )
This page was generated on May 13, 2024, 1:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുരളി ,പ്രിയാ രാമൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:50.

കാതോരമാരോ മൂളുന്നൊരീണം
ശ്രീരാഗമായെന്‍ ഉള്ളിന്നുള്ളില്‍ എന്നുമെന്നും വരമേകും
തൂ വെണ്‍ കിനാവിന്‍ പൊന്‍ തൂവലാലെന്‍
ഏകാന്ത മൌനം നീയലിഞ്ഞലിഞ്ഞു തഴുകി ലയലോലം

നിറ സന്ധ്യകളില്‍ നറു മുന്തിരിപോല്‍
ചെറു താരകളുതിരുമ്പോള്‍
കളിയാടാനും കഥപറയാനും കനവിലൊരൂഞ്ഞാലുണരും
നിന്‍ കുരുന്നു മോഹശലഭം അതിലാടും
(കാതോരമാരോ ..)

ചിറകാര്‍ന്നുണരും വനനീലിമയില്‍
മനമുതിര്‍മണിയണിയുമ്പോള്‍
സ്വര തന്ത്രികള്‍ വര മന്ത്രവുമായ് സുഖകരഗാഥകള്‍ പാടാം
കൂടണഞ്ഞു വീണ്ടുമുണര്‍വിന്‍ കണിയാവാന്‍
(കാതോരമാരോ ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts