വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ബോംബെ രവി |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:47.
ഇനിയുമുണ്ടൊരു ജന്മമെങ്കില് എനിക്കു നീ ഇണയാകണം നിന്റെ മിഴിയിലെ നീലവാനില്‍ നിത്യതാരകയാകണം (ഇനിയും...) വീണ്ടുമിന്നു വിടര്‍ന്നു നിന്നു വീണടിഞ്ഞ കിനാവുകള്‍ പ്രേമമധുരിമയേന്തി നിന്നു പ്രാണവനിയിലെ മലരുകള്‍ (ഇനിയും...) വീണുകിട്ടിയ മോഹമുത്തിനെ കൈവിടില്ലൊരു നാളിലും നിന്റെ സ്നേഹച്ചിപ്പിയില്‍ ഞാന്‍ ചേര്‍ന്നലിഞ്ഞു മയങ്ങിടും (ഇനിയും...) |