വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മോഹനം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:46.
മഞ്ഞള്കുങ്കുമം തൊട്ടെന്തിനിന്നും സന്ധ്യയില്‍ പരിമളം പകരൂ പരിഭവമലരായി നീ (2) ഇന്ദുലത തോല്‍ക്കും നിന്നെ മഞ്ഞമലനൂലാലെന് (2) നെഞ്ചിലെ അമ്പലമണ്ഡപനടയില് വധുവാക്കും ഞാന്‍ കുരവയും കുഴലുമായി കിളിമകളേ വായോ ശുഭമെഴും നിമിഷമായി ഇതുവഴിയേ വായോ ചില്ലുമണി കാതിലിട്ടും ചിരിവളയാല് തൃത്താലമിട്ടും കരളില്‍ നീ ഉണരവേ പീലിമുടി തുമ്പുലച്ചും പുതുമലരെല്ലാം കോര്‍ത്തു വെച്ചും കനവുകള്‍ തെളിയവേ ശംഖുഞൊറി ചാര്ത്താമീ പൂമ്പുടവയില് ചന്ദനമണി കോര്ക്കാമീ പൂമ്പുലരിയില്‍ അരമനയിലാകിയ കളരവമൊഴുകിയ നേരം കുരവയും കുഴലുമായി കിളിമകളേ വായോ ശുഭമെഴും നിമിഷമായി ഇതുവഴിയേ വായോ (മഞ്ഞള്കുങ്കുമം) കോലമിടും കൈക്കുരുന്നാല് കുളിരണിയിക്കും നെഞ്ചിനുള്ളില്‍ ഒരു സ്വരം സുഖകരം പൊന്തലകള് ചാര്ത്തിയാരോ ലയലസിതം ചേര്ന്നാലുമുള്ളില് അനുപദം മധുമയം മന്ത്രജപമുണരും നിന് ചുണ്ടിണകളില്‍ മാരലയമലിയും നിന് മിഴിയിണകളില്‍ സതദളതുളസികള് വിരിയുമൊരനിതര ഭാവം കുരവയുമായി കുഴലുമായി കിളിമകളേ വായോ ശുഭമെഴും നിമിഷമായി ഇതുവഴിയേ വായോ (മഞ്ഞള്കുങ്കുമം) |