വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശുദ്ധധന്യാസി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:42.
വെള്ളിത്തിങ്കള്‍ പൂങ്കിണ്ണം തുള്ളിത്തൂവും ഉള്ളിന്നുള്ളില് താലോലം താളം തേടും കാണാപ്പൂംചെപ്പിലെ തെങ്കാശിക്കുങ്കുമം എള്ളോളം നുള്ളിനോക്കവേ (വെള്ളിത്തിങ്കള്‍) കാവേരിക്കുളിരോളം മെയ്യാകെ പെയ്യുവാന്‍ ചെല്ലച്ചെന്തമിഴീണം മൂളും തെന്നല്‍ മാലേയക്കുളുര്മഞ്ഞിന് മാറ്റോലും തൂവലാല്‍ മഞ്ഞള്‍ത്തൂമണമെങ്ങും തൂകും നേരം നീയെന്റെ ലോലലോലമാമുള്പ്പൂവിലെ മൃദുദളങ്ങള്‍ മധുകണങ്ങള്‍ തഴുകുമെന്നോ (വെള്ളിത്തിങ്കള്‍) നാടോടിക്കിളി പാടും നാവേറിന്നീണവും നല്ലോമല്‍ക്കുടമേന്തും പുള്ളോര്പ്പെണ്ണും നാലില്ലംതൊടി നീളെ മേയും പൂവാലിയും പേരാല്പ്പൂങ്കുട ചൂടും നാഗക്കാവും നാം തമ്മിലൊന്നുചേരുമീ യാമങ്ങളില്‍ അഴകുഴിഞ്ഞും വരമണിഞ്ഞും പുണരുമെന്നോ (വെള്ളിത്തിങ്കള്‍) |