വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:34.
സനിപനി സനിപമ പമപനി പമ ഗസ നിസ ഗസ നിസ ഗസ നിസ പമ ഗസ നിസരി നിധനിരി നിരിമ രിമധ മധനി ഗരിസാ പീലിവീശിയാടി മയിലുകളുള്ളില്‍ നിറമാല ചൂടി തേനലകളിളനെഞ്ചില്‍ അതിലേഴു നിലയുടെ പന്തല്‍ അനുരാഗ കലയുടെ മഞ്ചല് (പീലി) ആരുടെ തേന്‍കൊഞ്ചല്‍ പൈമ്പാലുണ്ടുള്ളം ആലിലയാകാന്‍ വെമ്പുന്നു - ഇനി ഏതു കരങ്ങള്തന് ലീലാലാളനം എന്നെയിളം പൂവാക്കുന്നു... മനസ്സേ പോകൂ നീ... മനസ്സേ പോകൂ നീ, നിന് വഴിയോരം ആനന്ദ മാകന്ദശാഖി തോറും പാടും പാടും കുയില്‍ നാളെ (പീലി) പൂവിലെ പൂവാകാന്‍ പൂക്കും മോഹങ്ങള്‍ പൂമദമുണ്ണും യാമങ്ങള്‍ - എന്റെ ലോലവികാരങ്ങള്‍ സായൂജ്യം നേടും മാദക മായാമന്ത്രങ്ങള്‍... അമൃതിന്നാഴിയില്‍... അമൃതിന്നാഴിയില്‍ ആഴങ്ങള്‍ തേടാന്‍ ജലവീണ മീട്ടുന്ന രാഗമായ് ഞാന്‍ താനേ പായും പുഴയാകും (പീലി) |