വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ജോണ്സണ് |
ഗാനരചന | കെ ജയകുമാര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,ഗംഗ |
രാഗം | മോഹനം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 24 2021 13:35:55.
സൂര്യാംശു ഓരോ വയല്‍പ്പൂവിലും വൈരംപതിക്കുന്നുവോ.. സീമന്ത കുങ്കുമ ശ്രീയണിഞ്ഞു ചമ്പകം പൂക്കുന്നുവോ.. മണ്ണിന്റെ പ്രാര്‍ത്ഥനാ ലാവണ്യമായ് വിണ്ണിന്റെ ആശംസയായ്.. വിണ്ണിന്റെ ആശംസയായ് ... ഈ കാട്ടിലഞ്ഞിക്കു പൂവാടയുംകൊ- ണ്ടീവഴി മാധവം വന്നു.. കൂടെ ഈ വഴി മാധവം വന്നു... പാല്‍ക്കതിര്‍ പാടത്തു പാടി കളിക്കും പൈങ്കിളിക്കുള്ളം കുളിര്‍ത്തു.. ഇണ പൈങ്കിളിക്കുള്ളം കുളിര്‍ത്തു.. മാമ്പൂ മണക്കും വെയിലില്‍ മോഹം മാണിക്യ കനികളായ്‍.. മാണിക്യ കനികളായ്‍... ആതിരാക്കാറ്റിന്റെ ചുണ്ടില്‍ മൃദുസ്മിതം ശാലീനഭാവം രചിച്ചു.. കാവ്യ ശാലീനഭാവം രചിച്ചു.. ഇന്നീ പകല്‍പക്ഷി പാടുന്ന പാട്ടില്‍ ഓരോ കിനാവും തളിര്‍ത്തു.. ഉള്ളില്‍ ഓരോ കിനാവും തളിര്‍ത്തു.. സോപാനദീപം തെളിയുന്ന ദിക്കില്‍ സൗഭാഗ്യ താരോദയം.. സൗഭാഗ്യ താരോദയം... |