പര്‍വ്വത മുകളില്‍
അയ്യപ്പ ഗാനങ്ങള്‍ 3
Parvatha Mukalil (Ayyappaganangal Volume III)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:02.
PALLAVI


പര്‍വ്വതമുകളില്‍ വാണരുളുന്ന
പന്തളരാജകുമാരാ...
കര്‍പ്പൂരധൂമസുഗന്ധവുമായ്
സപ്തസ്വരരാഗമന്ത്രവുമായ്
വരുന്നു ഞങ്ങള്‍ അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പസ്വാമിയേ
(പര്‍വ്വത...)

മണ്ണിലും വിണ്ണിലും നിറയുന്നു നീ
മഞ്ഞായ് മഴയായ് മാറുന്നു നീ
കടലും നീയേ കരയും നീയേ
കാന്തിയും നീയേ അയ്യപ്പാ
ശാന്തിയും നീയേ അയ്യപ്പാ
(പര്‍വ്വത...)

മുന്നിലും പിന്നിലും തെളിയുന്നു നീ
ഇരവായ് പകലായ് മാറുന്നു നീ
ശരണം നീയേ ശക്തിയും നീയേ
ആശ്രയം നീയേ അയ്യപ്പാ
ആനന്ദം നീയേ അയ്യപ്പാ
(പര്‍വ്വത...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts