ശബരിഗിരീശാ
ശബരിമല അയ്യപ്പൻ സോങ്‌സ്
Sabarigireesa (Sabarimala Ayyappan Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ലീല ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2022 10:17:50.
ശബരീഗിരീശാ ശരഗത ഭഗവൻ ശരണം നൽകേണം
സ്വാമി ശരണം നൽകേണം

ഇരുമുടി ശിരസ്സിലണിഞ്ഞീടുമ്പോൾ
ഈശബദാബ്ജമണഞ്ഞീടുമ്പോൾ
ഇഹപര സുകൃദായക മമ ഗതി വന്നിളകൊള്ളീടേണം
സ്വാമി ഇള കൊണ്ടീടേണം

കരിമല കയറിയിറങ്ങീടുമ്പോൾ കന്നിക്കതിരായി ഞാനണയുമ്പോൾ
കർപ്പൂരാഗ്നി ശലാഗതകളെന്നുടെ
കരളിൽ തെളിയേണം
സ്വാമി കരളിൽ തെളിയേണം

പമ്പയിൽ അഴുതയിൽ ആറാടുമ്പോൾ
പഞ്ചവടീ തടമെത്തീടുമ്പോൾ
പന്തളദാസാ...തിരുരൂപം
സ്ഥിതി പതിഞ്ഞിരിക്കേണം
സ്വാമി പതിഞ്ഞിരിക്കേണം

തിരുവാഭരണമെഴുന്നെള്ളുമ്പോൾ...
തിരുമേനിയിലതു ചാർത്തീടുമ്പോൾ
സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ
തിരുമലരടിയിണ മാത്രം മനസ്സിൽ തിളങ്ങി നിൽക്കേണം
സ്വാമി തിളങ്ങി നിൽക്കേണം

നെയ്യഭിഷേകം ഒരുങ്ങീടുമ്പോൾ
നിറദീപങ്ങൾ തെളിഞ്ഞിടുമ്പോൾ
നിരുപമ ഗുണഗണ നിലയനമുള്ളിൽ
നിറഞ്ഞു നിൽക്കേണം
സ്വാമി നിറഞ്ഞു നിൽക്കേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts