താരകബ്രഹ്മമേ
ശബരിമല അയ്യപ്പൻ സോങ്‌സ്
Thaaraka Brahmame (Sabarimala Ayyappan Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ലീല ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2022 00:59:54.
താരക ബ്രഹ്മമേ സച്ചിദാനന്ദമേ...
താണുവണങ്ങീടുന്നേൻ
താവക പാദപനേരുഹങ്ങൾ ഭക്ത്യാ താണുവണങ്ങീടുന്നേൻ
ദേവാ താണുവണങ്ങീടുന്നേൻ

ഹരിഹര സുതനേ ശരണം പൊന്നയ്യപ്പാ
ഹരിയേ ഗുരുവേ ശരണം പൊന്നയ്യപ്പാ
അഖിലാണ്ഡേശ്വര ശരണം പൊന്നയ്യപ്പാ
അനാഥ രക്ഷക ശരണം പൊന്നയ്യപ്പാ

രുദ്രാക്ഷ മുദ്ര ചാർത്തീ
മണ്ഡലം നൊയമ്പു നോക്കീ
മകര സംക്രാന്തിക്ക് മല ചവിട്ടീടുമ്പോൾ
മനസ്സിൽ വന്ന്‌ നില കൊള്ളേണം
മണികണ്ഠാ മനസ്സിൽ വന്ന്‌ നില കൊള്ളേണം

മഹിഷീ മർദ്ദന ശരണം പൊന്നയ്യപ്പാ
മന്മഥരിപുസുത ശരണം പൊന്നയ്യപ്പാ
മാളികപ്പുറത്തമ്മ ശരണം പൊന്നയ്യപ്പാ
മകര വിളക്കേ ശരണം പൊന്നയ്യപ്പാ

പതിനെട്ടാം പടിയേറി ഞാൻ
തിരുനടയിൽ നിന്നിടുമ്പോൾ
ചിന്മുദ്രയോടും അഷ്ടബന്ധത്തോടും
ചിത്തത്തിൽ കുടികൊള്ളേണം
മണികണ്ഠാ ചിത്തത്തിൽ കുടികൊള്ളേണം

പമ്പാവാസാ ശരണം പൊന്നയ്യപ്പാ
പന്തള ദാസാ ശരണം പൊന്നയ്യപ്പാ
പുലി വാഹനനേ ശരണം പൊന്നയ്യപ്പാ
പൂങ്കാവനമേ ശരണം പൊന്നയ്യപ്പാ

കലിയുഗ വരദാ ശരണം പൊന്നയപ്പാ
ഹരിമുഖ സഹജാ ശരണം പൊന്നയപ്പാ
കാനനവാസാ ശരണം പൊന്നയപ്പാ
കർപ്പൂരപ്രിയ ശരണം പൊന്നയപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം
ദേവി ശരണം ദേവൻ ശരണം

ഹരിഹര സുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേയ് ശരണമയ്യപ്പാ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts