വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശങ്കരാഭരണം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:02.
PALLAVI ഹരിഹരസുതനേ ശരണം താ ശബരിഗിരീശാ ശരണം താ മനസ്സിന്നമ്പലനടയില്‍ വിളങ്ങും പുലിവാഹനനേ ശരണം താ (ഹരിഹര...) കാടുകള്‍ മേടുകള്‍ നടന്നു ഞങ്ങള്‍ വരുന്നു മലകള്‍ പുഴകള്‍ കടന്നു ഞങ്ങള്‍ വരുന്നു ഉള്ളിലുറഞ്ഞൊരു ഭക്തിയുമായ് വരുന്നു തിരുവുടല്‍ കണ്ടു നിര്‍വൃതി നേടാന്‍ (ഹരിഹര...) ആധികള്‍ വ്യാധികള്‍ അകറ്റുവാനായ് വരുന്നു കല്ലുകള്‍ മുള്ളുകള്‍ ചവിട്ടി ഞങ്ങള്‍ വരുന്നു പള്ളിക്കെട്ടുകള്‍ ചുമന്നു ഞങ്ങള്‍ വരുന്നു മണ്ഡലമാസപ്പുലരിയില്‍ വരുന്നു (ഹരിഹര...) | |