തിരുനാമം ഒന്നു വിളിച്ചാല്‍
അയ്യപ്പ ഗാനങ്ങള്‍ 1
Thirunaamam Onnu Vilichaal (Ayyappagaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ യേശുദാസ്
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:01.




തിരുനാമം ഒന്നു വിളിച്ചാല്‍
തിരതല്ലും ശരണംവിളികള്‍
ഒന്നിച്ചു ചേര്‍ന്നു വിളിച്ചാല്‍
വന്നെത്തും ചിത്താനന്ദം
ചെന്നെത്തും മാമലമേലേ
ശബരീമലമേലേ... [2]
(തിരുനാമം)

വില്ലാളിവീരനാകും കല്യാണരൂപനയ്യന്‍
പൊന്നയ്യപ്പന്‍ സ്വാമി അയ്യപ്പന്‍
ഇല്ലാത്ത വീടില്ല കാടില്ല
ഇല്ലാത്ത മേടില്ല മാമലയില്ല
എല്ലോരും വിളിക്കുവിന്‍
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
(തിരുനാമം)

ഇല്ലം വിട്ടിറങ്ങിയാലെല്ലാം നമുക്കയ്യപ്പന്‍
പൊന്നയ്യപ്പോ സ്വാമി അയ്യപ്പോ
ചൊല്ലാത്ത നാവില്ല നാടില്ല
ചൊല്ലാത്ത നാളില്ല നേരവുമില്ല
എല്ലോരും വിളിക്കുവിന്‍
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
(തിരുനാമം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts