യേശുവേ എൻ ജീവനാഥാ
ക്രിസ്തീയ ഭക്തി ഗാനങ്ങൾ
Yesuve en Jeevanadha (Christian Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജോയ് തോട്ടൻ
ഗാനരചനജോയ് തോട്ടൻ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 24 2022 10:33:58.

യേശുവേ എൻ ജീവനാഥാ ആശ്രയം നീയെന്നുമേ
ആശ തൻ പൊൽ താരകം നീ
ശാശ്വത സങ്കേതമേ കരുണതൻ മണിദീപമേ
(യേശുവേ)

നിന്റെ നിണവും മാംസവും ഗാഗുൽത്ത മല തന്നിലായി (2)
ബലിയണക്കൂ മഹേശ്വരാ ദിവ്യസ്നേഹരൂപനേ കരുണ തൻ മണിദീപമേ
(യേശുവേ)

നിന്റെ സ്നേഹവും ശാന്തിയും അരുമസുതരാം ഞങ്ങളിൽ
ചൊരിഞ്ഞിടാൻ കനിയേണമേ സകലം
ഇവരിൽ വാഴണേ കരുണ തൻ മണിദീപമേ
(യേശുവേ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts