മകരസംക്രമ ദീപം കാണാൻ
അയ്യപ്പ ഗാനങ്ങൾ വാല്യം II
Makara Sankrama Deepam Kaanaan (Ayyappa Gaanangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:56.




മകരസംക്രമദീപം കാണാന്‍
മനസ്സുകളേ ഉണരൂ...
മലയില്‍ മഞ്ഞിന്റെ കുളിരു ചൂടുമീ
നടയില്‍ നിങ്ങള്‍ വരൂ...
(മകര...)

ഹരിതവര്‍ണ്ണ തപോവനം നമുക്കഭയസങ്കേതം
അഖില മാനവജന്മങ്ങള്‍ക്കും ശരണമീ ഗേഹം
ഹരിഹരാത്മജനയ്യപ്പന്‍ വാഴും ശബരിഗിരിശൃംഗം
സുകൃതമേകും അണയുകില്‍ നാം പരമധന്യരാകും
(മകര...)

ക്ഷിതിയിലേക സുദര്‍ശനം സര്‍വ്വഹൃദയസായൂജ്യം
കരുണസാഗരത്തിരകള്‍ തഴുകും അമലമണിപീഠം
ഹരിഹരാത്മജനയ്യപ്പന്‍ വാഴും ശബരിഗിരിശൃംഗം
സുകൃതമേകും അണയുകില്‍ നാം പരമധന്യരാകും
(മകര...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts