വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കാനഡ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:53.
വില്ലെടുത്തു വിളയാടും ദൈവമേ ഭക്തഹൃദയമാം നീലവാനില്‍ മഴവില്ലെടുത്തു കുലയ്ക്കും വൈഭവമേ നിന്റെയമ്പിനല്ലയോ ഞങ്ങള്‍ വരുന്നു നിന്നെ നമ്പിയല്ലയോ ഞങ്ങള്‍ വരുന്നു അയ്യനയ്യപ്പാ ശരണമയ്യപ്പാ [2] (വില്ലെടുത്തു) കരിയുണ്ടേ പുലിയുണ്ടേ ഞങ്ങടെയുള്ളില്‍ കരിനാഗപ്പുറ്റുണ്ടേ ഞങ്ങടെയുള്ളില്‍ അണിവില്ലിന് ഞാണൊലിയാല്‍ മണികണ്ഠാ നീ ഞങ്ങടെയഴല്പോക്കണമയ്യനയ്യപ്പാ ശരണമയ്യപ്പാ അയ്യനയ്യപ്പാ ശരണമയ്യപ്പാ [2] (വില്ലെടുത്തു) കല്ലുണ്ടേ മുള്ളുണ്ടേ ഞങ്ങടെയുള്ളില്‍ കണ്ണില്ലാത്തിരുളാണേ ഞങ്ങടെയുള്ളില്‍ ഒരു പുഞ്ചിരിയാലങ്ങേ തിരുമിഴിയാല് നീ ഞങ്ങടെ ഭവദുരിതം പോക്കണം വിഭോ ശരണമയ്യപ്പാ അയ്യനയ്യപ്പാ ശരണമയ്യപ്പാ [2] (വില്ലെടുത്തു) | |