മാരിക്കാവിനും
ഓര്‍മ്മിക്കാന്‍ ഓമനിയ്ക്കാന്‍
Maarikkavinum (Ormikkan Omanikkan)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: June 03 2012 05:39:51.

മാരിക്കാവിനുമപ്പുറമുള്ളൊരു വീട്
മഴവില്ല് വീട്ടുപേര്...
മൂവന്തി നേരത്ത് കീര്‍ത്തനം പാടും,
മുത്തോലപൈങ്കിളീ നീയെന്റെയാര്...
വീണക്കമ്പി മുറുക്കാനും,വിളക്കിലെണ്ണയൊഴിക്കാനും,
തുണയ്ക്കൊരാളായ് കൂടാം ഞാന്‍....
(മാരിക്കാവിനും)

ചിരിമൊട്ടു വിരിയുമ്പോഴും,....
നിന്റെ മൊഴിമുത്തു പൊഴിയുമ്പോഴും...(2)
മനസ്സിന്റെ പൂക്കൂട നിറഞ്ഞാലും നിറഞ്ഞാലും,
മതിയെന്നു പറയാതെ മറഞ്ഞു നില്‍ക്കും ഞാന്‍....
ആ മിഴിയഴകിനു താമരമലരിനു പൂമഴ വഴിപാട്.....
നറുപാരിജാതങ്ങള്‍ വാതില്‍കാക്കുന്ന
നാലകത്തെ നാണമായി വരുമോ...
(മാരിക്കാവിനും)

അരയന്നം പിണങ്ങുന്നുവോ.....
നിന്റെ നടയില്‍ ഞാന്‍ മയങ്ങുന്നുവോ.....(2)
വഴിയോരമണിത്തുമ്പി മിഴിയാണെന്നറിയാതെ
വെറുതെ നിന്‍ മുഖം നോക്കി പറന്നു പാടുന്നു.....
ചന്ദനശശികല നിന്‍ കുളിര്‍നെറ്റിയില്‍
മംഗള വരതിലകം....
മഴ മിന്നലൂഞ്ഞാലിലാടി നീയെന്റെ
മച്ചകത്തെ ദേവിയായി വരുമോ....
(മാരിക്കാവിനും)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts