എന്റെ പ്രാര്‍ത്ഥന
വിഷാദ ഗാനങ്ങൾ 1
Ente Praarthana (Vishaada Gaangangal (Vol 1))
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനബാലു കിരിയത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:48.
 

എന്റെ പ്രാർത്ഥന കേൾക്കാൻ രാജരാജൻ വരും
എന്റെ വേദന കാണാൻ ദൈവപുത്രൻ വരും
ദൈവപുത്രൻ വരും
(എന്റെ പ്രാർത്ഥന ...)


ഇന്നുമുണങ്ങാത്ത ഉൾമുറിവുകളിൽ തൈലം പൂശാനായ്
നൊന്തു പിടയുമെൻ മനസ്സിന്നിത്തിരി
സ്‌നേഹജലം പകരാൻ
തോരാത്ത കണ്ണീർ തുടക്കാൻ നല്ലിടയൻ വരും
പൊട്ടിയകന്നൊരു ബന്ധങ്ങളെ
അവൻ വീണ്ടും ഇണക്കിവെയ്ക്കും
സ്വർഗ്ഗരാജ്യം നേടും അന്നു ഞാൻ പറുദീസയും നേടും
പറുദീസയും നേടും
(എന്റെ പ്രാർത്ഥന ...)

സ്‌നേഹിച്ചു എന്നൊരു കുറ്റം ഞാൻ ചെയ്തു കുരിശു ചുമന്നൂ
മോഹിച്ചു എന്നൊരു തെറ്റു ഞാൻ ചെയ്തു മുൾമുടി സ്വീകരിച്ചൂ
എന്റെ മനസ്സും ഹൃദയവുമറിയാൻ അജപാലബാലൻ വരും
കൂട്ടുപിരിഞ്ഞൊരെൻ മണവാട്ടിയെ അവൻ കൂടെ കൊണ്ടുപോരും
സ്വർഗ്ഗരാജ്യം നേടും അന്നു ഞാൻ പറുദീസയും നേടും
പറുദീസയും നേടും
(എന്റെ പ്രാർത്ഥന ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts