സംഗീതം
വസന്തഗീതങ്ങൾ
Sangeetham (Vasantha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംകർണാടക കമാസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:47.
സംഗീതം ഭൂവില്‍ നരജീവിതം
ശ്രുതിമധുരസമ്മോഹനം
ലഹരിമയമുന്മാദം
താളരാഗഭാവബന്ധമനുപദം
ശോകമൂകസൗഖ്യജന്യമനുപമം
(സംഗീതം)

സ്നേഹവും മധുരവികാരവും
ഇവിടെയൊരാരോഹണം മോഹനം
മോഹങ്ങള്‍ സ്വരജതിജനിരാഗങ്ങള്‍
സഗമപധനിസ സനിധപമഗസ
മഗസ മഗസ മഗസ മഗസ
മഗസ മഗസ മഗസ മഗസ
(സംഗീതം)

കാലവും ജനിമൃതിഭേദവും
സുഗമമൊരാലാപനം സുന്ദരം
ബന്ധങ്ങള്‍ പലവിധ പക്കമേളങ്ങള്‍
തകിടതകിടതോം തകധിമിതകതോം
തകതോം തകതോം തകതോം തകതോം
തകതോം തകതോം തകതോം തകതോം
(സംഗീതം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts