ചാക്കുളത്തമ്മേ
മന്ദാരപ്പൂ
Chaakkulathamme (Mandarappoo)
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഎം ജി അനില്‍ ,മുരളീധരൻ ഇരിഞ്ഞാലക്കുട
ഗാനരചനവയലാർ രാജേഷ് കുമാർ
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 07 2024 13:57:05.
ചക്കുളത്തമ്മേ ത്രിപുരേശ്വരിയേ
കാരണനാഥേ വിഘ്നമൊഴിക്കൂ
ശ്യാമ മനോഹരി വനദുർഗ്ഗേ നീ
ശാശ്വതയല്ലോ ഭുവനമിതിൽ
ചക്കുളത്തമ്മേ ശരണം ശരണം

അഷ്ടകരാംഗുലി പുഷ്‌പാഭരണം
ലക്ഷ്മി ഭഗവതി നീയേ അഭയം
സച്ചിൻമയിയാം സർവ്വേശ്വരി നിൻ
ത്രിഭുവന പാലിനി ജയ ജനനീ
ചക്കുളത്തമ്മേ ശരണം ശരണം

അണ്ഡകടാഹം നിന്നുടെ കോവിൽ
അന്തകരിപുവിൻ പ്രിയ നീയേ
അർക്കനും അമ്മേ തോറ്റീടും നിൻ
ശ്രീമുഖമെന്നും തുണയേകൂ
ചക്കുളത്തമ്മേ ശരണം ശരണം

വിളിച്ചു ചൊല്ലി പ്രാർത്ഥനയാലെ
തീരാവ്യാധികളൊഴിയുന്നൂ
വിളിപ്പുറത്തായി വിദ്യാധനവും
കീർത്തിയും അമ്മേ നീ നൽകൂ
ചക്കുളത്തമ്മേ ശരണം ശരണം

തിരുനാമാമൃത ഘോഷം നിറയും
തിരുമുന്നിൽ ഇന്നൗഷധ സേവാ
നാമം ചൊല്ലി നാരികൾ വാഴ്ത്തും
ചക്കുളമിന്നൊരു ശബരിമലാ
ചക്കുളത്തമ്മേ ശരണം ശരണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts