മനസാകുമോ സുഖമാക്കുവാൻ
ഉത്ഥാനം
Manassaakumo Sukhamaakkuvaan (Udhaanam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനഫാദർ ഷാജി തുമ്പേച്ചിറയിൽ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 29 2023 14:52:52.
മനസാകുമോ സുഖമാക്കുവാൻ മതിയാവില്ല മരുന്നേതുമേ
എഴുന്നള്ളണേ പ്രഭയോടെ നീ മുറിവേറ്റ് വാങ്ങാൻ (2)
മനസാകുമോ

അങ്ങേ മുമ്പിലെന്റെ പങ്കപ്പാടുകളും ആശങ്കകളുമായ് വീഴും
അങ്ങേ മാറിൽ തലചായ്ച്ചുറങ്ങീടുമ്പോൾ മാറാവ്യാധികളും മാറും
അതിഘോഷവും കൂടാതെ ഞാൻ മൃദുഗീതമായ് സ്തുതി പാടീടും
വേനൽച്ചൂടുരുകി വീഴും എൻ മനസ്സിൽ ഒരു പുതുമഴയുടെ കുളിരായ് മാറൂ

ദൈവനീതിയെന്നും പൂർത്തിയാക്കിയങ്ങേ സ്വന്തമായ് വന്നു ചേരാൻ
ചെന്തീ പോലെ എന്റെ ഉള്ളിലാളുമൊരു ചിന്താഭാരം അകന്നീടാൻ
മനഃശാന്തിയാം മഴ തൂകണേ മനഃസ്താപമാം മിഴിനീരിതാ
മുട്ടിപ്പായി നിന്നു യാചിച്ചിടുമിനി തിരുഹിതമറിയുവാൻ കഴിവെനിയെനിക്കേകൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts