വില്വാദ്രിനാഥന്‍റെ
രാമചന്ദ്രം ഭജേ
Vilwadrinaadhante (Ramachandram Bhaje)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംകെ എം ഉദയൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 20 2023 13:57:21.
വില്വാദ്രിനാഥന്‍റെ പിറകെയുണ്ടെപ്പൊഴും
വിളികാത്തു കൊണ്ടൊരു യോദ്ധാവ്
ഭക്ഷണവും വേണ്ട വിശ്രമവും വേണ്ട
വീക്ഷിച്ചുകൊണ്ടെഴും ഭ്രാതാവ്
ലക്ഷ്മണസ്വാമി പുണ്യാത്മാവ്...
വില്വാദ്രിനാഥന്‍റെ പിറകെയുണ്ടെപ്പൊഴും
വിളിയോര്‍ത്തു കൊണ്ടൊരു യോദ്ധാവ്...

ഏട്ടനെ കൈകൂപ്പി കീര്‍ത്തിക്കുവോര്‍ക്കെല്ലാം
ഏകിടും മൂവരമൊരുപാട്
വല്ലതുമപഹസിച്ചോതിയെന്നാകില്‍
വില്ലമ്പെടുത്തല്ലോ പുറപ്പാട്
തൂകുന്നു ഞാനാ കഴല്‍പ്പാട്...

രാമപാദങ്ങളില്‍ വിലയിക്കുവാന്‍ സൂര്യന്‍
ലക്ഷ്മണനേ വന്ദിച്ചുണരുന്നൂ...
ഭുക്തിയും മുക്തിയും ഒരുപോലെ ലഭിക്കുവാന്‍
ഒരിമിച്ചു പ്രദക്ഷിണം വെയ്ക്കുന്നൂ
പ്രണമിച്ചു പാപങ്ങള്‍ തീര്‍ക്കുന്നൂ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts