ഒന്നല്ല രണ്ടല്ല
ഗ്രാമീണഗാനങ്ങൾ വാല്യം I
Onnalla Randalla (Grameena Gaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവിദ്യാധരൻ
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:36.


ഒന്നല്ല രണ്ടല്ല നൂറു പേരിട്ടു ഞാന്‍
കുന്നല നാടിന്റെ കുഞ്ഞു മോള്‍ക്ക്‌
നിളയെന്നു കൊഞ്ചിച്ചു കൊഞ്ചിച്ചു നില്‍ക്കുമ്പോള്‍
തള കിലുക്കി കുതിച്ചോടും പെണ്ണ്
തള കിലുക്കി കുതിച്ചോടും പെണ്ണ്
(ഒന്നല്ല)

പേരാറെന്നോമനപ്പേര് വിളിക്കുമ്പോള്‍
പാരാതെയോടിയണയും പെണ്ണ് (പേരാറെ)
ഭാരതമേ എന്നുറക്കെ വിളിച്ചാലോ
ഭൂമിയെ പച്ച ചൂടിക്കും പെണ്ണ് (ഭാരതമേ )
(ഒന്നല്ല)

ചെമ്മണ്ണിലാറാടിപ്പായുമ്പോള്‍ പെണ്ണൊരു
ചെമ്പരത്തിപ്പൂക്കടലുപോലെ (ചെമ്മണ്ണില്‍ )
സഹ്യന്റെ മാറില്‍ കുളിര് ചാര്‍ത്തി
മലനാടിന്റെ നാഡിയായ് ഒഴുകും പെണ്ണ് (സഹ്യന്റെ )
(ഒന്നല്ല )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts