ഇരുളിൽ
നിന്‍ കരുണ
Irulil (Nin Karuna)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംലിജോ ലോപ്പസ്
ഗാനരചനലിജോ ലോപ്പസ്
ഗായകര്‍സാം പോള്‍ പ്രവീണ്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2012 04:48:20.

ഇരുളിൽ നീ വലയുമ്പോൾ കാറ്റിൽ നീയലയുമ്പോൾ
തിരകൾ ആഞ്ഞടിക്കുമ്പോൾ യേശു നിന്റെ കൂടെയുണ്ട്
നിന്റെ പ്രതികൂലങ്ങളെല്ലാം അവൻ അനുകൂലമാക്കിടുമേ
(ഇരുളിൽ നീ വലയുമ്പോൾ.….)

നിന്റെ വിരുന്നിൽ വീഞ്ഞു തീർന്നെന്നാൽ
ഇനി ഒട്ടും ശേഷിച്ചില്ലെന്നാൽ
എന്റെ യേശു വരുമവിടെ
അവൻ വെള്ളത്തെ വീഞ്ഞാക്കുമേ
നിന്റെ പ്രതികൂലങ്ങളെല്ലാം അവൻ അനുകൂലമാക്കിടുമേ
(ഇരുളിൽ നീ വലയുമ്പോൾ.….)

നിന്റെ പ്രതീക്ഷകൾ അസ്തമിച്ചെന്നാൽ
ഇനി ഒന്നും ചെയ്യാനില്ലെന്നാൽ
എന്റെ യേശു വരുമവിടേ
എല്ലാം ചെയ്തീടും അത്യുന്നതമായ്
നിന്റെ പ്രതികൂലങ്ങളെല്ലാം അവൻ അനുകൂലമാക്കിടുമേ
(ഇരുളിൽ നീ വലയുമ്പോൾ.….)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts