മുറിവുകള്‍
നിന്‍ കരുണ
Murivukal (Nin Karuna)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംലിജോ ലോപ്പസ്
ഗാനരചനലിജോ ലോപ്പസ്
ഗായകര്‍വിത്സൺ പിറവം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2012 04:42:52.

മുറിവുകളെല്ലാം സൗഖ്യമാക്കും
നിനവുകളെല്ലാം സാദ്ധ്യമാക്കും
യേശുവെൻ കൂടെ ഉള്ളതിനാൽ
ഞാനെന്നും എപ്പോഴും സന്തോഷവാൻ
(മുറിവുകളെല്ലാം …)

നീറുമെൻ മനസ്സിലെ വേദനയെല്ലാം
നന്നായ് അറിയും എൻ കാന്തൻ
മാറോടണച്ചെന്നെ ആശ്വസിപ്പിക്കും
എന്നാളും എന്നോട് കൂടെയിരിക്കും
(മുറിവുകളെല്ലാം …)

വഴിയറിയാതെ ഞാൻ അലഞ്ഞീടുമ്പോൾ
പല പല വഴികൾ വന്നിടുമ്പോൾ
വഴിയും സത്യവും ജീവനുമായവൻ
എന്നാളുമെന്നെ വഴി നടത്തും
(മുറിവുകളെല്ലാം …)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts